ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ അർജ്നറീന ഇന്ന് യുഎഇയെ നേരിടും. പരിശീലകൻ ലയണൽ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം. മറ്റ് മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരായ ജർമനി ഒമാനെ നേരിടുന്നുണ്ട്. പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാൻ തുനീഷ്യയേയും നേരിടും.
അബുദബി മുഹമ്മദ്ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുൻപേ വിറ്റുപോയിരുന്നു. സ്വദേശികൾക്ക് പുറമെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിയിട്ടുണ്ട്.