/
7 മിനിറ്റ് വായിച്ചു

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച; അർജുൻ ആയങ്കി റിമാൻഡിൽ

കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ആയങ്കി. ആയങ്കിയോടപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. അഴീക്കോട് സ്വദേശി പ്രണവ് , കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് ആയങ്കിക്കൊപ്പം പിടിയിലായത് .

കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചുവെന്നാണ് കേസ്. ഈ മാസം 16നായിരുന്നു കേസ് രജിസ്‌ററര്‍ ചെയ്തത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ നാലംഗ സംഘത്തെ 16ന് പൊലീസ് പിടികൂടിയിരുന്നു.

വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.

ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version