/
4 മിനിറ്റ് വായിച്ചു

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു:ഒരു പൈലറ്റ് മരിച്ചു

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന്  ഒരു പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു പൈലറ്റിന് പരുക്കേറ്റു .ഗുറേസ് സെക്ടറിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനിലായിരുന്നു.സേന നടത്തിയ തെരച്ചിലിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റുമാരെ കണ്ടെത്തിയത്.അതേസമയം, അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്റ്റർ ലാന്‍‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version