പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്യോട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രയോഗത്തിനിടെ കൂട്ടത്തല്ല്.സംഭവത്തില്‍ ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.യോഗത്തിനിടെ മർദ്ദനമേറ്റ മല്യോട്ടെ കെ.കൃഷ്ണന്റെ പരാതിയില്‍ 17 പേര്‍ക്കെതിരേയും എം.അനിലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരേയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.ഞായറാഴ്ച വൈകുന്നേരമായിരുന്നു യോഗത്തിനിടെ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങൾക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല എന്നെഴുതി സ്ഥാപിച്ച ബോര്‍ഡിനെ ചൊല്ലി സമീപകാലത്തായി വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാഴ്ചക്കമ്മിറ്റിയുടെ യോഗത്തില്‍ ബോര്‍ഡു വിഷയം വീണ്ടും അജണ്ടയില്‍ തിരുകിക്കയറ്റാനുള്ള ശ്രമമായിരുന്നു വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.വിവരമറിഞ്ഞ് സംഘർഷസ്ഥലത്ത് പയ്യന്നൂർ ഡിവൈഎസ്.പി.കെ.ഇപ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം എത്തിയതോടെയാണ് ഇരുവിഭാഗവും ശാന്തമായത്.