//
3 മിനിറ്റ് വായിച്ചു

28 കുപ്പി വിദേശമദ്യവുമായി 3 പേർ പിടിയിൽ

തളിപ്പറമ്പ്: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പെരിങ്ങോം അരവഞ്ചാലിലെ മഹേഷ് (45), കൂവേരി സ്വദേശി കുഞ്ഞിരാമൻ (55), പരിയാരം ഇരിങ്ങൽ സ്വദേശി പ്രേംകുമാർ (54) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കുറ്റൂർ ,തളിപ്പറമ്പ് ,ചുടല, അമ്മാനപാറ എന്നീ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് മൂന്നു പേരും പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ഷൈജു, വിനേഷ് ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version