//
6 മിനിറ്റ് വായിച്ചു

ഹനുമാന്‍ വേഷപ്രകടനത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞ് വീണ് മരിച്ച് കലാകാരന്‍; അഭിനയമെന്ന് കരുതി കയ്യടിച്ച് കാണികള്‍, വീഡിയോ

ഗണേശോത്സവവുമായി ബന്ധപ്പെട്ട് ഹനുമാന്‍ വേഷത്തില്‍ പ്രകടനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലെ ഭജന സംഘത്തിലെ രവി ശര്‍മ (35) എന്ന കലാകാരനാണ് മരിച്ചത്.ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരിയിലെ ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനാണ് ഹനുമാൻ കലാകാരനായ ശർമ്മ എത്തിയത്. നൃത്തം തുടങ്ങിയ ഉടൻ തന്നെ കാണികളെ കൈയിൽ എ‍ടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ വളരെ ആവേശകരമായി പരിപാടി മുൻപോട്ട് പോകുന്നതിനിടയിൽ അദ്ദേഹം സ്റ്റേജിലേക്ക് വീണു. എന്നാല്‍ നൃത്തത്തിന്റെ ഭാഗമായാണ് അദ്ദേഹം വീണ് കിടക്കുന്നതെന്ന് കരുതി കാണികള്‍ കൈയടിച്ചു .

അല്‍പ്പനേരം കഴിഞ്ഞിട്ടും അദ്ദേഹം എഴുന്നേല്‍ക്കാതായതോടെയാണ് സംഭവം ഗൗരവകരമാണെന്ന് കാണികള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version