//
8 മിനിറ്റ് വായിച്ചു

സച്ചിന്‍ ദേവ്-ആര്യ വിവാഹം സെപ്തംബര്‍ നാലിന്; ക്ഷണക്കത്തുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ ക്ഷണക്കത്തുമായി സിപിഐഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറങ്ങിയ ലളിതമായ കത്തില്‍ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്. സെപ്തംബര്‍ നാലിന് നടക്കാനിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം.

രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം എകെജി സെന്ററില്‍ സെപ്തംബര്‍ നാലിന് രാവിലെ 11നാണ് ചടങ്ങ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും.

സിപിഐഎം ചാല കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിന്‍ ദേവും ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് അടുപ്പത്തിലാകുന്നത്. മാര്‍ച്ചിലായിരുന്നു സിപിഎമ്മിന്റെ യുവ നേതാക്കളായ ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!