/
12 മിനിറ്റ് വായിച്ചു

‘കറകളഞ്ഞ മതേതരവാദി; ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമെന്ന് ഉമ്മൻ‌ചാണ്ടി

മുന്‍ മന്ത്രി ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍.

മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് കേരളത്തില്‍ ശക്തിപകരാന്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെയെല്ലാം പിറകില്‍ ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ യുക്തിയുണ്ടാവും.

അപാര ദീര്‍ഘവീക്ഷണമായിരുന്നു. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്റേത്. കെട്ടഴിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളില്‍ പോലും അനായാസം ഒത്തുതീര്‍പ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശിക്കാത്ത ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ലെന്നും കെ സുധാകരന്‍ ഓര്‍മ്മിച്ചു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു.

മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version