/
6 മിനിറ്റ് വായിച്ചു

കോഴിക്കോട്‌ പെട്രോൾ പമ്പ്‌ ജീവനക്കാരനെ ആക്രമിച്ച്‌ പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്‌; കോട്ടൂളി പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച്‌ പണം കവർന്ന പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ മറവഞ്ചേരി സ്വദേശി സ്വാദിഖ് (22)ആണ് അറസ്റ്റിലായത്. പെട്രോൾ പമ്പിലെ മുൻ ജീവനക്കാരനാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് മോഷണം നടത്തിയത്. പെട്രോൾ പമ്പിലെ ജീവനക്കാരൻ മുഹമ്മദ് റഫീക്കിനെ അടിച്ച് പരിക്കേൽപ്പിച്ച ശേഷം 50,000 രൂപയാണ് സാദിഖ് പിടിച്ച് പറിച്ചത്.ബൈക്ക്, മൊബൈൽ ഫോൺ എന്നിവ വാങ്ങിയതിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ക്രൈം സ്‌ക്വാഡ്, മെഡിക്കൽ കോളേജ് എസി പി സുദർശനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക് എന്നയാള്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഇവിടേക്ക് എത്തിയ മോഷ്ടാവ് തൊഴിലാളിയെ ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!