അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് നിയമസഭാംഗങ്ങൾ. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ വാദങ്ങൾ കരുത്തോടെ ഉയർത്തിയ നേതാവായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങൾ ഉയർത്തി അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.രോഗശയ്യയിലും നിയമസഭാ സാമാജികൻ എന്ന നിലയിലെ കർത്തവ്യത്തെ കുറിച്ചായിരുന്നു ചിന്തയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ ഇടി മുഴക്കമായിരുന്നു പിടി തോമസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലപാടുകളിലെ കർക്കശ്യമാണ് പിടിയെ വ്യത്യസ്തനാക്കുന്നത്.മതേതരത്വത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച തങ്ങളുടെ നേതാവ് രാഷ്ട്രീയ ജീവിതത്തിലെ പ്രകാശ ഗോപുരമായി എന്നും ഉണ്ടാകുമെന്നും അനുസ്മരണ ചടങ്ങിൽ വിഡി സതീശൻ പറഞ്ഞു ഇന്നത്തെ കാര്യപരിപാടിയിൽ ചരമോപചാരം മാത്രമാണുള്ളത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെ കക്ഷി നേതാക്കളും പിടി തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ഡിസംബര്‍ 22ന് അപ്രതീക്ഷിതമായിരുന്നു പി ടിയുടെ അന്ത്യം. പിടി തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായിരിന്നു. നാളെ മുതൽ മൂന്ന് ദിവസം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ്.
‘കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’; പി ടിയെ അനുസ്മരിച്ച് നിയമസഭ
Image Slide 3
Image Slide 3