//
6 മിനിറ്റ് വായിച്ചു

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെര‍ഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫിൽനിന്ന് അൻവർ സാദത്ത് ആണ് സ്ഥാനാർഥി. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ്‌‌ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭയിൽ രാവിലെ പത്തിന്‌ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ്‌ ആരംഭിക്കും. സഭയിലെ അധ്യക്ഷവേദിക്കു സമീപം ഇരുവശത്തുമായി രണ്ട്‌ പോളിങ്‌ ബൂത്ത്‌ സജ്ജീകരിക്കും. വോട്ടെണ്ണൽ പൂർത്തിയാക്കി ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്‌പീക്കറെ ഉച്ചയോടെ പ്രഖ്യാപിക്കും.

തുടർന്ന്‌ കേരള നിയമസഭയുടെ 24-ാമത്‌ സ്‌പീക്കർ ചുമതലയേൽക്കും. നിയമസഭയിൽ എൽഡിഎഫിന് ഭൂരിപക്ഷമുള്ളതിനാൽ എ എൻ ഷംസീർ എളുപ്പത്തിൽ തെരഞ്ഞെടുക്കപ്പെടും. കഴിഞ്ഞവർഷം നടന്ന സ്‌പീക്കർ തെരഞ്ഞെടുപ്പിൽ എ എൻ ഷംസീർ എം ബി രാജേഷിന്റെ ഏജന്റും, അൻവർ സാദത്ത് എതിർ സ്ഥാനാർഥിയായ പി സി വിഷ്‌ണുനാഥിന്റെ ഏജന്റുമായി പ്രവർത്തിച്ചവരാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!