/
17 മിനിറ്റ് വായിച്ചു

ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ദേശീയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ട ഫർഹാൻ യാസിന് സ്വീകരണം നൽകി

കണ്ണൂർ: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ ദേശീയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ഫർഹാൻ യാസിന് കണ്ണൂരിലെ പൗര പ്രമുഖരും സാമൂഹിക പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു

കേരളത്തിന്റെ ആതുര സേവന മേഖലയിൽ മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച് സേവനത്തിന്റെ പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ച് ശ്രദ്ധയകർഷിച്ച വ്യക്തിത്വം ആണ് ഫർഹാൻ യാസിൻ.ആസ്റ്റർ മിംസ് കണ്ണൂരിന്റെ സി ഇ ഒ ആയി 2018 ൽ ചുമതല ഏറ്റെടുത്ത ഫർഹാൻ യാസിൻ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കണ്ണൂർ ആസ്റ്റർ മിംസ് നെ ഉയർച്ചയിലേക്ക് നയിക്കുകയും തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസിന്റെ സി ഇ ഒ ആയി ചുമതല ഏൽക്കുകയും ചുരുങ്ങിയ കാലയളവിൽ തന്നെ നോർത്ത് കേരള ആസ്റ്റർ ഹോസ്പിറ്റലിന്റെ സി ഇ ഒ ആയി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. അതിനുശേഷം കൊച്ചി ആസ്റ്റർ മെഡിസിറ്റിയുടെ സി ഇ ഒ പദവി കൂടി ഏറ്റെടുത്ത അദ്ദേഹം ഓൾ കേരള ആസ്റ്റർ സി ഇ ഒ പദവിയിലേക്ക് ഉയർത്തപ്പെട്ടു. തുടർന്ന് ഒമാൻ ആസ്റ്റർ ഗ്രൂപ്പ്‌ ന്റെ മേധാവി എന്ന നിലയിൽകൂടെ ചുമതല ഏറ്റെടുക്കപ്പെട്ട ഫർഹാൻ യാസിൻ ആസ്റ്റർ ഗ്രൂപ്പ്‌ കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ എന്ന പദവിയിലേക്കാണ് ഉയർത്തപ്പെട്ടത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്റെ സേവന പരിധിയിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച ഫർഹാൻ യാസിൻ കോവിഡ് ഉൾപ്പെടെ ഉള്ള സന്ഗീർണ്ണമായ സാഹചര്യങ്ങളിൽ കേരളത്തിന്റെ ആതുര സേവന മേഖലയ്ക് അനുകരണീയമായ മാതൃക സൃഷ്ടിച്ചുകൊണ്ട് കോവിഡ് ബാധിതരെയും അതേ അവസരത്തിൽത്തന്നെ സന്ഗീർണ്ണമായ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വന്നവരെയും ഒരുമിച്ച് ചേർത്ത് ചികിത്സ ലഭ്യമാക്കികൊണ്ട് കേരളത്തിന്റെ ആതുരസേവന മേഖലയക്ക് പുതിയ ഉണർവ് പ്രധാനം ചെയ്തു. ഇതിലൂടെ ആണ് കേരളത്തിന്‌ അകത്തും പുറത്തും ഫർഹാൻ യാസിൻ എന്ന വ്യക്തിത്വം ശ്രദ്ധേയനായി മാറിയത്. സന്ഗീർണ്ണമായ ശസ്ത്രക്രിയകളും അതിസന്ഗീർണമായ കോവിഡിന്റെ ദുരിതം അനുഭവിക്കുന്ന വ്യക്തിത്വങ്ങളെയും അദ്ദേഹം ഒരുമിച്ചു ചേർത്ത് പിടിച്ചുകൊണ്ട് കേരളത്തിന്റെ ആതുര സേവന മേഖലയിൽ ഒരു പുതിയ കാഴ്ചപ്പാട് തന്നെ അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഈ ഇടപെടലുകൾ ശ്രദ്ധ ആകർഷിക്കുകയും മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർ ഈ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തേക്ക് വരുകയും ചെയ്യുകയുണ്ടായി. കേരളം ഒമാൻ എന്നീ ക്ലസ്റ്ററുകളിലെ ആസ്റ്റർ ഗ്രൂപ്പിന്റെ പുരോഗതി ഉറപ്പുവരുത്തിയതിന് ശേഷം ആണ് ഫർഹാൻ യാസിനെ ഇന്ത്യയിലെ ആസ്റ്റർ ഗ്രൂപ്പുകളുടെ മുഴുവൻ സ്ഥാപനങ്ങളുടെയും വൈസ് പ്രസിഡന്റ്‌ ആയി നിയമിക്കപ്പെട്ടിരിക്കുന്നത്. ലഭ്യമായിരിക്കുന്ന ഉന്നത പദവി നാളിതുവരെ കാഴ്ചവച്ചിരിക്കുന്ന സേവന സന്നദ്ധതയും പൊതുജന ജീവിതവുമായി ബന്ധപ്പെട്ട ഇതകരമായ ഇടപെടലുകളും തുടർന്നും മുന്നിലേക്ക് കൊണ്ടുപോവുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version