/
20 മിനിറ്റ് വായിച്ചു

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2024

എഡിഷനിലേക്ക് ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു;
വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

 രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ ww.asterguardians.com വഴി അവരുടെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം.ദുബായ്, യുഎഇ, 25.09.2023: മാനവികതയ്ക്കും ആരോഗ്യ പരിചരണ സമൂഹത്തിനും നഴ്സുമാര്‍ നല്‍കിയ സേവനത്തെ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്സുമാര്‍ക്ക് www.asterguardians.com ലൂടെ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചുകൊണ്ട് അപേക്ഷ നല്‍കാം.നഴ്‌സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്‌സിങ്ങ് ലീഡര്‍ഷിപ്പ്, നഴ്സിങ്ങ് എഡ്യൂക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്‍, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കണ്ടറി മേഖലകള്‍. സെക്കണ്ടറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനലാണ്.

ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് LLP (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. പ്രഗല്‍ഭരും, വിദഗ്ധരുമായ ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി അതില്‍ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. കൂടുതല്‍ അവലോകനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2024 മെയ് മാസത്തില്‍ ഇതില്‍ നിന്നും അന്തിമ വിജയിയെ നിര്‍ണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.ആഗോള നഴ്സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നഴ്സുമാര്‍ക്ക് അവരുടെ പ്രയത്‌നങ്ങളെ പൊതു സമൂഹത്തിന് മുന്നില്‍ പങ്കിടാനുള്ള ഒരു വലിയ വേദിയും ഈ പുരസ്‌ക്കാരം നല്‍കുന്നു. നേതൃത്വം, നവീകരണം, കമ്മ്യൂണിറ്റി സേവനം, പരിചരണം, വിദ്യാഭ്യാസം എന്നിവയുടെ സന്ദേശം മുന്നോട്ടുവെച്ച ഒന്നും രണ്ടും പതിപ്പുകളുടെ വിജയത്തിന് ശേഷം നഴ്സുമാരുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കുന്നത് തുടരാനും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നേടാന്‍ സഹായിക്കാനും എന്നും മുന്നിലുണ്ടാകുമെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു. 2022 മെയ് മാസത്തില്‍ ദുബായില്‍ നടന്ന അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ കെനിയയില്‍ നിന്നുള്ള നഴ്സ് അന്ന ഖബാലെ ദുബെയാണ് അവാര്‍ഡ് നേടിയത്. രണ്ടാം പതിപ്പിന് 202 രാജ്യങ്ങളില്‍ നിന്നായി 52,000 രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. മോണോജെനിക് ഡയബറ്റിസ് രംഗത്തെ പ്രഗല്‍ഭയായ നഴ്സായ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ്, 2023 മെയ് 12-ന് രണ്ടാം എഡിഷനില്‍ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. 250,000 യുഎസ് ഡോളറിന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം അവര്‍ മോണോജെനിക് പ്രമേഹ രോഗികളുടെ ആഗോള തലത്തിലൂള്ള ജനിതക പരിശോധനയെ പിന്തുണയ്ക്കുന്നതിനായി അനുവദിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version