/
7 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസിൽ ആരംഭിച്ച ഹൈബ്രിഡ് കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

ഉത്തര മലബാറിലുള്ള ജനങ്ങള്‍ക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ആരംഭിച്ച ഹൈബ്രിഡ് കാത്ത് ലാബ് വളരെയേറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് .

“സ്വകാര്യ ആശുപത്രികള്‍ക്ക് ലോകത്ത് തന്നെ വളരെയേറെ പ്രാധാന്യമുണ്ട് .കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്റെ കൂടെ നിന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ സിസ്റ്റമാറ്റിക്ക് പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ മിംസും തയ്യാറായിട്ടുണ്ട് .ഉദ്ഘാടന വേളയിലും ഇവിടെ കോവിഡ് പ്രോട്ടോകാള്‍ പാലിക്കുന്നതിൽ ആശുപത്രി അധികൃതര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ,കോവിഡ് വരാത്തവര്‍ വളരെ വിരളമാണ്.എന്നിരുന്നാലും വരാതെ ശ്രദ്ധിക്കുക തന്നെ വേണം.

രോഗിയോടൊപ്പം ദിവസങ്ങളോളം ബൈസ്റ്റാന്റലര്‍മാരും ആശുപത്രിയില്‍ കിടകേണ്ടി വരും.ഇത്തരം സാഹചര്യങ്ങളില്‍ ബൈസ്റ്റാന്‍ര്‍മാര്‍ ഉള്‍പ്പെടെ മാനസീകമായി പ്രയാസം അനുഭവിക്കേണ്ടിവരും .അത്തരം സന്ദര്‍ഭങ്ങളില്‍ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണതയില്‍ നിന്നും ആസ്റ്റര്‍ മിംസ് വേറിട്ട് നില്‍ക്കുമെന്ന് പ്രത്യാശിച്ചു കൊള്ളുന്നു.ജനങ്ങളുടെ പിന്തുണയോടു കൂടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നും മന്ത്രി മുഹമ്മദ് റിയാസ് ആശംസിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version