//
7 മിനിറ്റ് വായിച്ചു

1000 ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും, കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി.അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക സെന്റര്‍ എന്ന പ്രത്യേകതയും ഇതോടെ ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിൻ കരസ്ഥമാക്കി.കായിക ജീവിതത്തിന് അകാലവിരാമമിടേണ്ടിവരുമായിരുന്ന നിരവധി കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ മേഖലകളിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും മടങ്ങിവരാന്‍ ഇതിലൂടെ സാധിച്ചു എന്ന് ഡോ. നാരായണപ്രസാദ്‌ (ഹെഡ് ഓർത്തോപീഡിക്‌സ്) ഡോ. ശ്രീഹരി (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ) എന്നിവർ പറഞ്ഞു.പത്രസമ്മേളനത്തില്‍ ഡോ. സൂരജ് (സി എം എസ്), ഡോ. നാരായണപ്രസാദ്‌, ഡോ. ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!