കണ്ണൂർ: ജാതിമത ചിന്തകൾക്കതീതമായി സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള ആയിരത്തി അഞൂറോളം ആളുകൾ ഒരുമിച്ചു ചേർന്ന കണ്ണൂർ ആസ്റ്റർ മിംസിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി മാറി. ” വിരുന്ന് 2025″ എന്ന പേരിൽ പയ്യാമ്പലം അറേബ്യൻ ബീച്ച് റിസോർട്ടിലാണ് കണ്ണൂർ പൗരാവലിയുടെ സംഗമത്തിന് ആസ്റ്റർ മിംസ് വേദിയൊരുക്കിയത്.
ആത്മസമർപ്പണത്തിന്റെയും ആത്മവിശുദ്ധിയുടെയും നാളുകളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സുന്ദരമായ മുഹൂർത്തത്തിനാണ് ഇഫ്താർ വിരുന്ന് സാക്ഷ്യം വഹിച്ചത്. കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗത ഭാഷണം നടത്തി. സയ്യിദ് സഫറുദ്ദീൻ തങ്ങൾ, അബ്ദുൾ റഷീദ്, ഫാ: ജോർജ്ജ് പൈനാടത്ത്, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇതുപോലെയുള്ള കൂടിച്ചേരലുകൾ മാനുഷിക മൂല്യങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്നവയാണ്. വർഗ്ഗീയതലിധിഷ്ഠിതമായി സമൂഹത്തെ വേർതിരിക്കാനുളള ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകരമാകുമെന്നും സയ്യിദ് സഫറുദ്ദീൻ തങ്ങൾ പറഞ്ഞു. എല്ലാ മതങ്ങളും മാനുഷിക നന്മകളെയാണ് ഉയർത്തി പിടികുന്നത്, ആത്മ സംസ്കരണത്തിലൂടെ മാനുഷിക മൂല്യങ്ങളുടെ ഉയർത്തിപ്പിടിക്കാൻ ഈ സംഗമം സഹായകരമാകുന്നു എന്ന് ഫാ.ജോർജ്ജ് പൈനാടത്ത് പറഞ്ഞു. മനസ്സിൽ നന്മ സൂക്ഷിക്കുന്നവരുടെ സംഗമമാണ് ഇഫ്താർ വേദി എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഇന്ദിരാ പ്രേമാനാഥ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐപിഎസ് ,കണ്ണൂർ എസിപി രത്നകുമാർ ,കണ്ണൂർ എസ് എച്ച് ശ്രീജിത്ത് കോടേരി ,ചക്കരകൾ എസ് എച്ച് ആസാദ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ് ,കരീം ചേലേരി രഘുനാഥ് ഹരിദാസ് കെ പി ,താഹിർ സഹദുള്ള ,പ്രെസ്സ് ക്ലബ് പ്രസിഡന്റ് സി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.