സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍. സ്തനങ്ങളില്‍ കാണപ്പെടുന്ന ചെറിയ തടിപ്പുകളും വ്യതിയാനങ്ങളുമൊക്കെ സ്തനാര്ബുദത്തിന്റേതാണോ എന്ന ആശങ്ക ഉണ്ടാവുകയും , മാനസികമായ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് വ്യാപകമായി കാണപ്പെടുന്ന കാര്യമാണ്. സ്തനാര്‍ബുദ നിര്‍ണ്ണയം എങ്ങിനെ ശാസ്ത്രീയമായി സ്വയം നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് മഹാഭൂരിപക്ഷം പേരും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മനസിലൊതുക്കേണ്ടി വരുന്നത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്.
ഈ അവസ്ഥയ്ക്ക് പരിഹാരമേകുക എന്ന ലക്ഷ്യത്തോടെ ലോക കാന്‍സര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പ്രശസ്ത വനിത സർജൻ ഡോക്ടർ നിധില കോമാത്തിന്റെ നേതൃത്വത്തിൽ സ്തനാര്‍ബുദ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രവരി 6 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷന്, ഡോക്ട്റുടെ പരിശോധന എന്നിവ സൗജന്യമാണ് . ഇതിന് പുറമെ മാമ്മോഗ്രാം യു/എല്‍ പരിശോധനയ്ക്കും, മാമ്മോഗ്രാം ബി/എല്‍ പരിശോധനയ്ക്കും, സോണോമാമ്മോഗ്രാമിനും പ്രത്യേകം ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. +91 6235000570 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.