/
5 മിനിറ്റ് വായിച്ചു

എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി, മലപ്പുറം എടപ്പാൾ മേൽപ്പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസാണ് പാലം പൊതുജനങൾക്കായി തുറന്ന് കൊടുത്തത്. മേൽപ്പാല നിർമാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങിയത് ഏറെ വിവാദമായിരുന്നു. ഉത്സവന്തരീക്ഷത്തിലാണ് എടപ്പാളിൻ്റെ ദീർഘകാലഭിലാക്ഷമായ മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. കിഫ്ബി യിൽ നിന്ന് 13.68 കോടി രൂപ ചിലവഴിച്ചാണ് 259 മീറ്റർ നീളത്തിൽ മേൽപ്പാലം നിർമിച്ചത്. മലപ്പുറം ജില്ലയിൽ റോഡിന് സമാന്തരവും ടൗണിന് കുറുകെയുമുളള ആദ്യ മേൽപ്പാലമാണ് എടപ്പാളിലേത്. വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version