/
15 മിനിറ്റ് വായിച്ചു

പവിത്രൻ നീലേശ്വരത്തിന് ചികിത്സാ സഹായവുമായി അഥീന നാടക നാട്ടറിവ് വീട്

കണ്ണൂർ: ഇരു വൃക്കകളും പ്രവർത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന നാടക കലാകാരനും പ്രമുഖ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ നീലേശ്വരം കരിന്തളത്തെ പവിത്രന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി
മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ നാട്ടുമൊഴി നാടൻ പാട്ടു മേളയുടെ ഒരു അവതരണം നടത്തി ലഭിച്ച പ്രതിഫലം ചികിത്സാ സഹായക്കമ്മിറ്റിക്ക് കൈമാറി.
അഥീന നാടക നാട്ടറിവീടിൻ്റെ മുഖ്യ പാട്ടുകാരനും പരിശീലകനും ഫോക് ലോർ അക്കാദമി ജേതാവുമായ റംഷി പട്ടുവത്തിൽ നിന്നും സി.പി.ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി വരയിൽ രാജൻ ചികിത്സാ സഹായ കമ്മറ്റിക്ക് വേണ്ടി തുക ഏറ്റുവാങ്ങി.
എം.ചന്ദ്രൻ , പി.ശാർങ്ങി, അനുരാഗ് സതീഷ്, നന്ദു ഒറപ്പടി, ശത്രുഘ്നൻ മയൂഖം എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ സീസണിൽ 154 ഓളം വേദികളിൽ നാടൻ കലാവതരണങ്ങൾ നടത്തിയ അഥീന നാടക നാട്ടറിവ് വീട് ഒരു വേദിയിൽ നാട്ടുമൊഴി നാടൻ കലാവതരണം നടത്തി ലഭിച്ച പ്രതിഫലവും അഥീന നാടക- നാട്ടറിവ് വീട്ടിലെ കുഞ്ഞു പാട്ടുകാരിയും കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ ജേത്രിയുമായ പൊന്നാമ്പലക്ക് ഒരു വേദിയിൽ ലഭിച്ച നോട്ടുമാലകളും കൂട്ടിയാണ്
പവിത്രൻ നീലേശ്വരത്തിൻ്റെ ചികിത്സാ സഹായത്തിനായി നൽകിയത്.
അമ്പതിൽപരം കലാരൂപങ്ങളുമായി കാലിക പ്രസക്തിയേറിയ ദൃശ്യാവിഷ്കാരങ്ങളൊരുക്കി പ്രേക്ഷക പ്രീതി നേടിയ തിറയാട്ടം ഫോക്ക് മെഗാഷോ, കാഴ്ചക്കാർക്ക് നാട്ടുപാട്ടുകളുടെ വർണ്ണ വസന്തമൊരുക്കുന്ന നാട്ടുമൊഴി നാടൻപാട്ടു മേള, പഴമയുടെ ഓർമ്മകളുണർത്തുന്ന പാട്ടുറവ എന്നീ നാടൻ കലാവതരണങ്ങളാണ് അഥീന വേദികളിൽ അവതരിപ്പിക്കുന്നത്.
വജ്രജൂബിലി ഫെല്ലോഷിപ്പ് താരങ്ങളും അക്കാദമി അവാർഡ് ജേതാക്കളും സിനിമാ നാടക നടീനടന്മാരം ഗായകരും എഴുത്തുകാരും ഉൾപ്പെടെ ഉൾപ്പെടെ മുപ്പതിൽപരം കലാകാരന്മാരാണ് അഥീനയുടെ നാടൻ കലാവതരണങ്ങളിലൂടെ അരങ്ങിലെത്തുന്നത്.
എഞ്ചിനീയറിംഗ്, ബി.എഡ്, ടി ടി സി, ഡിഗ്രി, പ്ലസ്‌ ടു ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ, കൃഷിപ്പണിക്കാർ, ഡ്രൈവർമാർ, തയ്യൽ തൊഴിലാളികൾ തുടങ്ങിവീട്ടമ്മമാർ ഉൾപ്പെടെയുള്ളവരാണ് അഥീനയിലെ കലാകാരന്മാർ.
കരിവെള്ളൂർ മുരളി രക്ഷാധികാരിയും ദിൽന കെ തിലക് പ്രസിഡണ്ടും
ശിശിര കാരായി സെക്രട്ടറിയും ശിഖകൃഷ്ണൻ ട്രഷററുമായ കമ്മറ്റിയാണ് അഥീനയെ നയിക്കുന്നത്.
മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവകേന്ദ്ര പുരസ്കാരം, മികച്ച ശുചിത്വ പ്രവർത്തനം നടത്തിയതിനുള്ള ക്ലീൻ ഇന്ത്യ ക്യാംപയിൻ പുരസ്കാരം, സംസ്ഥാന കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ മൂന്നാമത്തെ യൂത്ത് ക്ലബ്ബ്
തുടങ്ങിയ നിരവധി അംഗീകാരങ്ങളും അഥീന നാടക നാട്ടറിവ് വീട് കരസ്ഥമാക്കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version