/
3 മിനിറ്റ് വായിച്ചു

കുറുക്കൻ്റെ ആക്രമണം; നാല് വയസുകാരിയെ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു

കോഴിക്കോട് | വടകര ആയഞ്ചേരിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കൻ്റെ കടിയേറ്റു. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കുറുക്കന്‍ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കൻ്റെ ആക്രമണം ഉണ്ടായത്. മിക്കവര്‍ക്കും കാലുകള്‍ക്കും കൈകള്‍ക്കുമാണ് കടിയേറ്റത്. തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version