/
4 മിനിറ്റ് വായിച്ചു

കൊച്ചിയില്‍ ജപ്‌തിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; കത്തി വീശി, നായകളെ അഴിച്ചുവിട്ടു

കൊച്ചി:കാക്കനാട് ചെമ്പുമുക്കില്‍ ജപ്‌തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ നായകളെ അഴിച്ച് വിടുകയും കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് പരിക്കേറ്റു.ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. അച്ചാമ്മ എന്ന സ്‌ത്രീയുടെ വീട്ടിലെത്തിയ പാലാരിവട്ടം എസ്‌ബിഐ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ വീട്ടുകാര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. കഴിഞ്ഞ തവണ ജപ്‌തിക്കെത്തിയപ്പോഴും സമാന രീതയില്‍ ഇവര്‍ നായകളെ അഴിച്ച് വിട്ടിരുന്നു. അതിനാല്‍ ഇത്തവണ പോലീസിനെയും മൃഗസംരക്ഷണ പ്രവര്‍ത്തകരെയും കൂട്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്‌തിക്കെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version