/
6 മിനിറ്റ് വായിച്ചു

ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രിം കോടതിക്കും അതിജീവിതയുടെ കത്ത്

ആക്രമിച്ച ദൃശ്യം ചോർന്നുവെന്ന ആരോപണം അന്വേഷിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി,ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്,മുഖ്യമന്ത്രി, എന്നിവർക്ക് നടി കത്ത് നൽകി. പ്രതിയായ ദിലീപിന്‍റെ കയ്യിൽ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങൾ അയച്ചോ എന്നും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് ആരോപണം.2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!