/
7 മിനിറ്റ് വായിച്ചു

കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട്​ സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്.

മിശ്രിത രൂപത്തിലാക്കിയ സ്വർണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വർണത്തിന്.

കഴിഞ്ഞ ദിവസം രാത്രി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിലാണ് യുവതി വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്​ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്‍റെ പക്കല്‍ സ്വർണമുണ്ടെന്നോ സമ്മതിക്കാന്‍ ആദ്യം യുവതി തയാറായില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version