കണ്ണൂർ: പഴയ ബസ്സ്റ്റാൻഡിൽ അഞ്ച് കടകളുടെ പൂട്ട് തകർത്ത് കവർച്ചാശ്രമം. വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കെ.വി. സലീമിന്റെ ഉൾപ്പെടെ അഞ്ചു കടകളിലാണ് മോഷണശ്രമം നടന്നത്. പൂട്ട് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായാൽ പഴയ ബസ്സ്റ്റാൻഡ് പരിസരങ്ങളിൽ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെ ശല്യം വ്യാപകമായിരിക്കുകയാണെന്ന് വ്യാപാരി വ്യവസായ സമിതി ആരോപിച്ചു. പോലീസിന്റെ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായ സമിതി ഏരിയ പ്രസിഡന്റ് കെ.വി. സലിം, വെസ്റ്റ് മേഖല സെക്രട്ടറി കെ.കെ. കുഞ്ഞുകുഞ്ഞൻ, യൂണിറ്റ് സെക്രട്ടറി ഉമേഷ്, ടി.അഹമ്മദ്, കെ.പി. രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.