/
7 മിനിറ്റ് വായിച്ചു

ഡിസംബർ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്‍റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ നാളുകളായി ഓട്ടോ-ടാക്സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിന് മുകളിലായി ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടെന്നും ഇനിയും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാരിന് മുന്നിൽ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. നേരത്തെ ബസ് ഉടമകൾ സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം മാറ്റിവെച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെക്കുന്നുണ്ട്.



ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version