/
5 മിനിറ്റ് വായിച്ചു

ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നൽകാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി

ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് BAMS ഡോക്ടര്‍മാര്‍ക്ക് MBBS ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version