//
11 മിനിറ്റ് വായിച്ചു

മുഖംമാറാൻ അഴീക്കോട് മിനിസ്റ്റേഡിയം: ഒരുകോടി അനുവദിച്ചു

അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ​ൻ​കു​ള​ത്ത് വ​യ​ലി​ൽ നി​ല​വി​ലു​ള്ള ക​ളി​സ്ഥ​ലം ന​വീ​ക​രി​ച്ച് മി​നി​സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​കോ​ടി രൂ​പ അ​നു​വ​ദിച്ച​തോ​ടെ കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ. അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ മി​ക​ച്ച ക​ളി​സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ അ​ട​ക്കം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.

കൈ​ത്ത​റി വ്യ​വ​സാ​യി​യാ​യി​രു​ന്ന എ.​കെ. നാ​യ​രു​ടെ മ​ക​ൻ പി.​വി. ര​വീ​ന്ദ്ര​ന്റെ സ്മ​ര​ണ​ക്ക് ബ​ന്ധു​ക്ക​ൾ വി​ട്ടു​ന​ൽ​കി​യ വ​ൻ​കു​ള​ത്ത് വ​യ​ലി​ലെ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​രു​ക്കി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ ക​ളി​ക്ക​ളം. സ്ഥ​ലം ചു​റ്റു​മ​തി​ൽ കെ​ട്ടി​യൊ​രു​ക്കാ​ൻ മാ​ത്ര​മേ പ​ഞ്ചാ​യ​ത്തി​ന് സാ​ധ്യ​മാ​യു​ള്ളൂ.

കാ​യി​ക പ്രേ​മി​ക​ളു​ടെ​യും അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്റെ​യും നി​വേ​ദ​ന​ത്തി​ന്റെ​യും നി​ർ​ദേ​ശ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു​കോ​ടി അ​നു​വ​ദി​ച്ച​തെ​ന്ന് കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ അ​റി​യി​ച്ചു.ഇ​തോ​ടെ അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​അ​ജീ​ഷ് പ​റ​ഞ്ഞു.

ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​ളി​ക്ക​ളം നി​ർ​മി​ക്കു​ക​യെ​ന്ന കാ​യി​ക വ​കു​പ്പി​ന്റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.ഇ​തി​ന​കം നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ക​ളി​സ്ഥ​ല​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മി​നി സ്റ്റേ​ഡി​യം വ​രു​ന്ന​ത് പ്ര​ദേ​ശ​ത്തെ കാ​യി​ക​ വളർച്ചക്ക് മുതൽ കൂട്ടാവും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version