/
4 മിനിറ്റ് വായിച്ചു

അഴീക്കോടു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീ ക്രോടത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും ഊർജ്ജിതമായ തെരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് കാലത്ത് 7:30 ഓടെ സമീപത്തുള്ള വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസിലും ഫയർഫോഴ്സിലും അറിയിച്ച് മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ സുരേന്ദ്രൻ, അമ്മ പ്രസീത, സഹോദരി വൃന്ദ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!