/
8 മിനിറ്റ് വായിച്ചു

“അഴീക്കോട് നീർക്കടവിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ സാധ്യത പരിശോധിക്കും”: മന്ത്രി വി അബ്ദുറഹിമാൻ

അഴീക്കോട് പഞ്ചായത്തിലെ നീർക്കടവിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ പണിയുന്നതിന്റെ സാധ്യത പരിശോധിച്ച്, സ്ഥലം ലഭ്യമായാൽ ഉടൻ മറ്റു നടപടികളിലേക്ക് കടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.അഴീക്കോട് മണ്ഡലത്തിലെ പ്രധാന തീരദേശ ഗ്രാമമായ നീർക്കടവിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎ വ്യാഴാഴ്ച നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഴീക്കോട് പഞ്ചായത്തിലെ കടലോര പ്രദേശമാണ് നീർക്കടവ്. ഇവിടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവരുടെ യാനങ്ങളും ഉപകരണങ്ങളും മറ്റ് ഹാർബറുകളിൽ കെട്ടി നിർത്തി വിവിധയിടങ്ങളിൽ നിന്നാണ് തൊഴിലെടുക്കുന്നത്.മീൻകുന്ന്, പള്ളിയാംമൂല തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ നീർക്കടവിനെയാണ് ബീച്ച് ലാന്റിംഗിനായി ആശ്രയിക്കുന്നത്. 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ഫിഷർമെൻ കോളനിയും ഇതിന് സമീപമാണ്.

അഴീക്കൽ ഫിഷറീസ് ഹാർബറിൽ നിന്ന് ഏഴ് കിലോമീറ്ററും മാപ്പിളബേ ഫിഷറീസ് ഹാർബറിൽ നിന്ന് പത്ത് കിലോമീറ്ററും ദൂരത്താണ് നീർക്കടവ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 120 യാനങ്ങൾ ഈ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നുണ്ട്. തീരശോഷണമുളള അവസരങ്ങളിൽ നീർക്കടവ് പ്രദേശത്തുളളവർ ലാന്റിങ്ങിനായി അഴീക്കൽ, മാപ്പിളബേ ഹാർബറുകളെയാണ് ആശ്രയിക്കുന്നത്. നീർക്കടവിൽ ഫിഷ് ലാന്റിംഗ് സെന്റർ പണിയണമെന്നത് നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!