ന്യൂമാഹി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഇടയില്‍പീടികയില്‍ ബി. എം. എസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അശ്വന്തിന്(29) വെട്ടെറ്റ സംഭവത്തില്‍ പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തിരിച്ചറിഞ്ഞുവെന്ന് ന്യൂമാഹി പൊലിസ് അറിയിച്ചു. പ്രതികള്‍ വലയിലാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തും.
ദേഹമാസകലം വെട്ടേറ്റ തലശ്ശേരി വടക്കുമ്പാട് കൂളിമുക്കിലെ ബി. എം. എസ് പ്രവര്‍ത്തകന്‍ അശ്വന്ത് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്.അതീതീവ്രപരിചരണവിഭാഗത്തില്‍ ചികിത്‌സയിലുള്ള അശ്വന്തിന്‍റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമില്ലെന്നാണ് പൊലിസിന്‍റെ പ്രാഥമികനിഗമനം. കൂടുതല്‍ അക്രമമൊഴിവാക്കുന്നതിനായി തലശ്ശേരി എ.സി.പി നിഥിന്‍രാജിന്‍റെ നേതൃത്വത്തിൽ വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ വെട്ടേറ്റ ബി. എം. എസ് പ്രവര്‍ത്തകന്‍ അശ്വന്ത് ഗുരുതരനിലതരണം ചെയ്തിട്ടില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്‌സ നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദേഹമാസകലം വെട്ടേറ്റ ഇയാളുടെ കൈകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. അശ്വന്തിന് വെട്ടേറ്റ സംഭവത്തില്‍ രാഷട്രീയമില്ലെന്നു കരുതുന്നുണ്ടെങ്കിലും അതു രാഷ്ട്രീയ ഏറ്റുമുട്ടിലിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയാണ് പൊലിസ് പുലര്‍ത്തുന്നത്.