/
7 മിനിറ്റ് വായിച്ചു

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും

കണ്ണൂർ : മൂന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും പ്രവർത്തനം തുടങ്ങുന്നു.കണ്ണൂർ ചാലയിലെ ബി.എം. എച്ച്. ജിം കെയർ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് ജൂലായ് ഒന്നിന് നടക്കും.ഏവർക്കും താങ്ങാനാകുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആസ്പത്രിയുടെ ലക്ഷ്യമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. കെ.ജി. അലക്‌സാണ്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു.കണ്ണൂർ ചാലയിൽ ഏഴു നിലകളിലായി സ്ഥിതിചെയ്യുന്ന ആസ്പത്രിയിൽ അതിന്റെ പൂർണഘട്ടത്തിൽ 500 കിടക്കകളും (95 ഐ.സി.യു. കിടക്കകൾ ഉൾപ്പെടെ) 10 പാഷൻ തിയേറ്ററുകളുമുണ്ടാകും.

കോഴിക്കോട് ബേബി മെമ്മോ റിയലിലെ പല വിദഗ്ധ ഡോക്ടർമാരുടെയും സേവനം ബി.എം. എച്ച്. ജിംകെയർ ഹോസ്പിറ്റലിലും ലഭിക്കും.കാർഡിയോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, ഡെർമറ്റോളജി, ഇ.എൻ.ടി., മെ ഡിക്കൽ ഗ്യാസ്ട്രോ എൻട്രോള ജി തുടങ്ങി നിരവധി സൂപ്പർ സ്പെ ഷ്യാലിറ്റി വിഭാഗങ്ങൾ ആസ്പത്രിയിൽ പ്രവർത്തിക്കും. 24 മണിക്കൂർ ലാബ്, ഫാർമസി, എമർജൻസി മെഡിസിൻ സൗകര്യങ്ങളുമുണ്ടാകും.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. ഗ്രേസി മത്തായി, ഡയറക്ടർ ഡോ. വിനീത് എബ്രഹാം, ബി.എം.എച്ച്. ജിം കെയർ സി.ഇ.ഒ. ഡോ. രാജേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!