//
5 മിനിറ്റ് വായിച്ചു

കെ എം ഷാജിക്ക് തിരിച്ചടി; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ഹർജി കോടതി തള്ളി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ചടി. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരിച്ചുകിട്ടണമെന്ന ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. പണം തിരികെ നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം കോടതി അംഗീകരിച്ചുകെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47,35,500 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പണം പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതുകളടക്കം ഷാജി കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version