//
11 മിനിറ്റ് വായിച്ചു

ഫ്രീഡം ഫുഡ്: കണ്ണൂർ സെൻട്രൽ ജയിലിൽ ബേക്കറിയും ഒരുങ്ങുന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഉണ്ടാക്കുന്ന ചിപ്‌സ്, ലഡു തുടങ്ങിയവക്ക് പുറമെ വിപുലമായ ബേക്കറി സാധനങ്ങൾ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തടവുകാർക്ക് ഇതിനായി പരിശീലനം നൽകി. അപ്പക്കൂട്, പാത്രങ്ങൾ എന്നിവ ഉടൻ തന്നെ ഒരുക്കും. വറുത്ത കപ്പ ചിപ്‌സ്, കിണ്ണത്തപ്പം, കലത്തപ്പം, പഫ്‌സ്, ജിലേബി, ബിസ്കറ്റുകൾ തുടങ്ങിയ ഇനങ്ങൾ നിർമിക്കും. വാഹനത്തിൽ കൊണ്ടു പോയി വിൽക്കുന്നതിന് പുറമെ ജയിൽ കൗണ്ടറുകളിലൂടെയും വിൽക്കും. കൂടുതൽ കൗണ്ടറുകളും തുടങ്ങും .വിലക്കുറവിനൊപ്പം ഗുണമേന്മയുള്ള സാധനങ്ങളെന്ന നിലയിൽ ജയിലിൽ നിന്നുള്ള എല്ലാ ഭക്ഷണ സാധനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.മുൻകാലങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലായി സാധനങ്ങൾ വിറ്റ് പോകുന്നുണ്ട്.ജയിലിന് മുന്നിലെ കൗണ്ടർ കൂടാതെ കണ്ണൂർ നഗരത്തിലെ രണ്ട് കൗണ്ടറുകളിൽ നിന്നും തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നിവിടങ്ങിൽ ഓരോ വാഹന കൗണ്ടറിൽ നിന്നും സാധനങ്ങൾ വിൽക്കുന്നു.

ചിക്കൻ ബിരിയാണിക്ക് 65 രൂപയും ചിക്കൻ കറിക്ക് 25 രൂപയുമാണ്. നേരത്തേ രണ്ടിനും അഞ്ചു രൂപ അധികമായിരുന്നു. മട്ടൻ ബിരിയാണിക്ക് 100 രൂപയാണ്. വെജിറ്റബിൾ കറിക്ക് 15 രൂപയാണ്. ചപ്പാത്തി പത്തെണ്ണമുള്ള പാക്കറ്റിന് 20 രൂപ. ലഡുവിന് 120 രൂപയും കായ വറുത്തതിന് 240 രൂപയും.2012 തുടങ്ങിയ കണ്ണൂർ ജയിലിലെ ഫ്രിഡം ഫുഡ് പദ്ധതിക്ക് കോവിഡ് കാലത്തൊഴികെ ഒരു തടസ്സവും ഉണ്ടായിട്ടില്ല. കോവിഡിന് ശേഷം നിർമാണം കൂടി. കണ്ണൂരിൽ മാത്രം കോടികളുടെ ലാഭമുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ട്രഷറിയിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയാണ്.കണ്ണൂർ സെൻട്രൽ ജയിലിൽ 60 തടവുകാരാണ് ഭക്ഷ്യ നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നത്. 165 രൂപയാണ് ഒരാൾക്ക് കൂലി. ചിക്കൻ കറി, ചപ്പാത്തി, ബിരിയാണി, കബാബ് എന്നിവക്ക് നല്ല ചെലവാണ്.വിലക്കുറവും ഗുണമേന്മയും മാത്രമല്ല പാചകം ചെയ്യാനുള്ള അധ്വാനവും കുറഞ്ഞ് കിട്ടും. ഇന്ധനം ഉൾപ്പെടെ പാചക ചെലവും ലാഭം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version