കണ്ണൂർ | സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ നടക്കുന്ന ബാലമിത്ര 2.0 കാമ്പയിന്റെ ഭാഗമായി 3 വയസ് മുതൽ 18 വയസ് വരെയുള്ള സ്‌കൂൾ, അങ്കണവാടി കുട്ടികളുടെ ത്വക്ക് പരിശോധന നടത്തും.
അങ്കണവാടി വർക്കർമാർ, മെഡിക്കൽ ഓഫീസർ, സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവർ പരിശീലനം നൽകും.
അങ്കണവാടി വർക്കർമാർ അവരുടെ പ്രവർത്തന പരിധിയിലെ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിച്ച് രോഗബാധ സംശയിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ പ്രവർത്തകരെ ഏൽപ്പിക്കും.
കാമ്പയിനുമായി ബന്ധപ്പെട്ട ഇൻറർ സെക്ടറൽ യോഗം അസി. കളക്ടർ അനൂപ് ഗാർഗിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. ഡി എം ഒ ഡോ. എം പി ജീജ, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ ടി രേഖ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു