//
4 മിനിറ്റ് വായിച്ചു

ബാലമിത്ര 2.0 പദ്ധതിക്ക്‌ തുടക്കം

കണ്ണൂർ | കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന ആരോഗ്യ വകുപ്പിന്റെ ബാലമിത്ര 2.0 പദ്ധതി ജില്ലയിൽ തുടങ്ങി.

ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി (എൻ എൽ ഇ പി) നടപ്പാക്കുന്ന പദ്ധതിയിൽ രോഗബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി അവർക്ക് വിവിധ ഔഷധ ചികിത്സ (മൾട്ടി ഡ്രഗ്‌ തെറാപ്പി) ലഭ്യമാക്കി അംഗവൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

2 മുതൽ 18 വയസ് വരെയുള്ള കുട്ടികളിലാണ്‌ പരിശോധന. അങ്കണവാടികൾ, നഴ്സറി സ്കൂൾ, സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെ ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

നവംബർ 30 വരെ നടത്തുന്ന ക്യാമ്പയിൻ തദ്ദേശം, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, സാമൂഹ്യനീതി, ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആണ് നടപ്പാക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!