ന്യൂഡൽഹി > ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അരുൺ കുമാർ മഹാന്ത (സീനിയർ സെക്ഷൻ എൻജിനീയർ), എം ഡി അമീർ ഖാൻ (ജൂനിയർ സെക്ഷൻ എൻജിനീയർ), പപ്പു കുമാർ (ടെക്നീഷ്യൻ) എന്നിവരാണ് അറസ്റ്റിലായത്. ഐപിസി സെക്ഷൻ 304 പ്രകാരമാണ് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരേയും സിബിഐ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബാലസോർ ട്രെയിൻ അപകടം; സീനിയർ സെക്ഷൻ എൻജിനീയർ അടക്കം മൂന്നുപേർ അറസ്റ്റിൽ Read more: https://www.deshabhimani.com/news/national/balasore-train-accident-cbi-arrest-3-railway-employees/1102648
