നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നടനെ വിലക്കിയത്. നടന് മാധ്യമപ്രവർത്തക മാപ്പ് നൽകിയതടക്കം പരിഗണിച്ചാണ് തീരുമാനം.