ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം രംഗത്ത്. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ഈ കേസ് പണ്ടേ അവസാനിച്ചതാണ്. ബാർ കോഴ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർ എസ് എസിന്റെ അജണ്ട മാത്രമാണ്. സിബിഐയെ നിയന്ത്രിക്കുന്നത് ആർ എസ് എസാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.