/
11 മിനിറ്റ് വായിച്ചു

കണ്ണൂർ ബീച്ച് റൺ ഫെബ്രുവരി 26-ന്

ആരോഗ്യവും , കായിക ക്ഷമതയുമുള്ള ജനതയാണ് നാടിൻറെ സമ്പത്ത് എന്ന ആഹ്വനവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് 6 -മത് കണ്ണൂർ ബീച്ച് റൺ എന്ന മിനി മാരത്തോൺ സംഘടിപ്പിക്കുന്നു . കായിക ഭൂപടത്തിൽ കണ്ണൂരിന്റെ പേര് എക്കാലവും നില നിർത്തുന്നതിനും , കേരളത്തിൽ കണ്ണൂരിനെ മിനി മരത്തോണിന്റെ ഹബ്ബാക്കി മാറ്റുവാനും ഇത്തരംപരിപാടികൾ മുതൽ കൂട്ടാവുമെന്നു ചേംബർ കരുതുന്നു . കൂടാതെ കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കപ്പെടുന്നതിനും ഇത്തരം സംരംഭങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കുന്നു .

2023 ഫിബ്രവരി 26 ആം തീയതി ഞാറാഴ്ച രാവിലെ 6 മണിക്ക് പയ്യാമ്പലം പാർക്കിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .

പാർക്കിൽ നിന്ന് തുടങ്ങി പാർക്കിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ ക്രമീകരിച്ചിരിക്കുന്നത് .

കഴിഞ്ഞ 5 പ്രാവശ്യവും ജനങ്ങൾ ആവേശത്തോടെ നെഞ്ചേറ്റിയ കണ്ണൂർ ബീച്ച് റൺ ഈ വർഷവും വിപുലമായി തന്നെ നടത്തപ്പെടുകയാണ് . മുൻ കാലങ്ങളിൽ പത്രമാധ്യമങ്ങൾകണ്ണൂർ ബീച്ച് റണ്ണിന് നൽകിയ പ്രോത്സാഹനം തുടർന്നും ഉണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

മത്സര ഇനവും സമ്മാന തുകയും

1 . എലൈറ്റ് അഥവാ രാജ്യാന്തരം : 10 കിലോമീറ്റർ

ഒന്നാം സമ്മാനം 50000 /-

രണ്ടാം സമ്മാനം 25000 /-

മൂന്നാം സമ്മാനം 10000 /-

 

 

 

2 . അമേച്വർ : 10 കിലോമീറ്റർ

18 വയസ്സ് പൂർത്തി ആയവർക് പങ്കെടുക്കാവുന്നതാണ് .

ഒന്നാം സമ്മാനം 25000 /-

രണ്ടാം സമ്മാനം 15000 /-

മൂന്നാം സമ്മാനം 5000 /-

 

3. വെറ്ററൻസ് : 10 കിലോ മീറ്റർ ഓടിയിരിക്കണം

 

ഒന്നാം സമ്മാനം 25000 /-

രണ്ടാം സമ്മാനം 15000 /-

മൂന്നാം സമ്മാനം 5000 /-

 

4 . ഹെൽത്ത് വിഭാഗം : 3 കിലോമീറ്റർ ഓടിയിരിക്കണം .

ഒന്നാം സമ്മാനം 5000

രണ്ടാം സമ്മാനം 2500

മൂന്നാം സമ്മാനം 1000

 

കൂടാതെ ചേംബർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി 10 കിലോമീറ്റർ , 3 കിലോമീറ്റർ മത്സരവും സംഘടിപ്പിക്കുന്നുണ്ട് .

 

.ബീച്ച് റണ്ണിന്റെ ഓരോ ഘട്ടവും കർശന നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും

.

ഓട്ടം പൂർത്തീകരിക്കുന്ന ആളുകൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ് .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version