9 മിനിറ്റ് വായിച്ചു

ബെഫി അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയിൽ തുടക്കം

ചെന്നൈ > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നെയിൽ തുടക്കമായി. 2023 ആഗസ്ത് 12  മുതൽ 14  വരെ ചെന്നൈയിൽ  വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് നേരെ ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തൊഴിലാളി വർഗത്തിന്റെ കടമയാണെന്ന് തപൻ സെൻ പറഞ്ഞു. 1991ൽ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയത് മുതൽ ജനവിരുദ്ധ നയങ്ങൾക്ക് തുടക്കമായി. ബാങ്ക്, ഇൻഷുറൻസ് ദേശസാൽക്കരണം പോലെ 1960കളിൽ നടപ്പിലാക്കിയ ജനോപകാരപ്രദമായ തീരുമാനങ്ങൾക്ക് തിരിച്ചടി നേരിടുവാൻ തുടങ്ങി. ബാങ്കിംഗ് മേഖലയിൽ പുത്തൻ പരിഷ്‌കാരങ്ങൾ അതിവേഗം നടപ്പാക്കിയത് മൂലം ബാങ്കുകളുടെ ഘടന മാറിമാറിഞ്ഞു. പൊതുമേഖലയെ തകർക്കുകയും സ്വകാര്യവൽക്കരണം നടപ്പിലാക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. തപൻ സെൻ പറഞ്ഞു.

വൈഎംസിഎയിൽ നിന്നും സമ്മേളന നഗരി വരെ നടന്ന റാലിയിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഉദ്‌ഘാടന സമ്മേളനത്തിൽ സി ജെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ശിങ്കാരവേലൻ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ആദ്യകാല നേതാക്കളെയും മുൻ ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിച്ചു. ബാങ്കിംഗ് മേഖലയിലെയും ഇതര മേഖലകളിലെയും ട്രേഡ് യൂണിയൻ നേതാക്കളും വർഗ ബഹുജന സംഘടനാ  നേതാക്കളും ഉദ്‌ഘാടന സെഷനിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബെഫി തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി ബി രവികുമാർ നന്ദി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version