//
6 മിനിറ്റ് വായിച്ചു

വിശുദ്ധവാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായർ

യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും.ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക്​ വിതരണം ചെയ്യും. ഇതുമായാകും വീടുകളിലേക്കുള്ള ഇവരുടെ മടക്കം. വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ ദേവാലയങ്ങൾ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ്​ സഭ നേതൃത്വങ്ങൾ.ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക്​ പ്രാർഥനാദിനങ്ങളാണ്​​.അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിൻറെ ഉയിർത്തെഴുന്നേൽപിൻറെ ഓർമപുതുക്കുന്ന ഈസ്റ്ററോടെ ഇത്​ പൂർത്തിയാകും. പകൽ മുഴുവൻ നീളുന്ന തീരുകർമങ്ങളാണ്​ ദുഃഖവെള്ളി ദിനത്തിലുണ്ടാകുക. ഈസ്റ്ററോടെ അമ്പതിന്​ നോമ്പിനും സമാപനമാകും. വലിയ നോമ്പിൻറെ ഭാഗമായി കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും​ അനുഭവപ്പെടുന്നുണ്ട്​​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version