കണ്ണൂർ:സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ തിയതി പ്രഖ്യാപിച്ചതോടെ കണ്ണൂർ നഗരത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. പഴയ ബസ്‌സ്‌റ്റാൻഡിന് സമീപം വൈകിട്ട് ആറിന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാകമ്മിറ്റിയംഗം എം ഷാജർ, ഏരിയാസെക്രട്ടറി കെ പി സുധാകരൻ, പോത്തോടി സജീവൻ, ചിത്രകാരൻ എബി എൻ ജോസഫ് , ജയൻ പാലറ്റ് , എൻ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ഐതിഹാസിക പ്രക്ഷോഭങ്ങളും ആലേഖനം ചെയ്യുന്ന ചുമർചിത്രങ്ങളുൾപ്പെടെയുള്ള ചുമരെഴുെത്തുകളുമായി വിവിധങ്ങളായ പ്രചാരണങ്ങളൊരുക്കാൻ പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.