അരോളി വടേശ്വരം മഹാശിവക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ 25 വരെ ഭാഗവത സപ്താഹജ്ഞാനയജ്ഞം നടക്കും. തൃശൂർ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തിലെ നിഖിലാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. ഞായറാഴ്ച വൈകിട്ട് 4.30ന് കീച്ചേരിക്കുന്ന് കേന്ദ്രീകരിച്ച് യജ്ഞാചാര്യന് സ്വീകരണവും ഘോഷയാത്രയും. 5.30ന് മാതാഅമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഭദ്രദീപം തെളിയിക്കും. തുടർന്ന് ചിന്മയമിഷൻ ആചാര്യ പ്രമിതി ചൈതന്യ, ദേശമംഗലം ഓംകാരാശ്രമം സ്വാമി നിഗമാനന്ദ തീർത്ഥപാദർ, ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാട് എന്നിവർ അനുഗ്രഹഭാഷണം നടത്തും. തുടർന്ന് ദീപാരാധനയ്ക്കുശേഷം യജ്ഞാചാര്യന്‍റെ മാഹാത്മ്യപ്രഭാഷണം.
എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമവും വിഷ്ണുസഹസ്രനാമജപവും തുടർന്ന് ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടാകും. അനുബന്ധ പരിപാടികളായി വൈകുന്നേരം 6.30ന് ഭജനോത്സവം, 20ന് വിദ്യാഗോപാലമന്ത്രാർച്ചന, 21നും 23നും സംഗീതാരാധന, 24ന് ഭജനോത്സവം എന്നിവയും ഒരുക്കിയിട്ടുണ്ട്. സമാപനദിനമായ 25ന് ഉച്ചയോടെ നടക്കുന്ന അവഭൃഥസ്നാനത്തോടെ സമാപനം. യജ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.