/
8 മിനിറ്റ് വായിച്ചു

ഭാരത് ജോഡോ പദയാത്രികരുടെ സംഗമം സംഘടിപ്പിച്ചു

ഭാരത് ജോഡോ യാത്ര നൂറാം ദിനം, സംസ്ഥാന പാദയാത്രികരുടെ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം കേരളത്തിലെ 480 കിലോമീറ്റർ ദൂരം പാറശാല മുതൽ വഴിക്കടവ് വരെ മുഴുവൻ സമയം നടന്ന സംസ്ഥാന പദയാത്രികരുടെ സംഗമമാണ്​ പയ്യന്നൂർ ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ നടന്നത്​. രാജീവൻ കപ്പച്ചേരിയുടെ അധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു . മാർട്ടിൻ ജോർജ് ജാഥാ അംഗങ്ങളെ ത്രിവർണ ഹാരം അണിയിച്ച് സ്വീകരിച്ചു.

തുടർന്ന് ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ നൂറ് ദിവസത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി100 ചിരാതുകൾ തെളിയിച്ചു. തുടർന്ന് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി.സജിത്ത്​ലാൽ സ്മാരകത്തിലും ഗാന്ധി പീഡത്തിലും, ഗാന്ധി ഛായാചിത്രത്തിലും പുഷ്പാർച്ചന നടന്നു. അഡ്വ. മണ്ണൂർ ഐസക് കൊട്ടാരക്കര, ആമിന മോൾ മലപ്പുറം, ജോഷി ഫിലിപ്പ് പത്തനംതിട്ട തുടങ്ങി ജാഥ അംഗങ്ങൾ യാത്രാനുഭവങ്ങൾ വിവരിച്ചു. 14 ജില്ലകളിൽ നിന്നായി നിരവധി പദയാത്രികർ പങ്കെടുത്തു.

മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ എം. നാരായണൻ കുട്ടി,
എം.കെ. രാജൻ, കെ.പി.സി.സി മെമ്പർമാരായ എം.പി. ഉണ്ണികൃഷ്ണൻ,
രജനി രമാനന്ദ്, അഡ്വ.വി.പി. അബ്ദുൾ റഷീദ്, ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, പി. ലളിത ടീച്ചർ, ബ്ലോക്ക്‌ പ്രസിഡന്‍റ്​
വി.സി. നാരായണൻ, ഒ.കെ. പ്രസാദ്, കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. സുരേഷ് കുമാർ സ്വാഗതവും ഹരിദാസ് മൊകേരി നന്ദിയും പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version