ഇരിട്ടി | കൂട്ടുപുഴയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ വാഹന പരിശോധനക്കിടെ ആണ് പണം പിടികൂടിയത്.
തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുക ആയിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.