//
9 മിനിറ്റ് വായിച്ചു

‘സ്ത്രീ ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല’; ബിജി മോള്‍ കാര്യങ്ങള്‍ ആലോചിക്കാതെ പ്രതികരിച്ചുവെന്ന് കെ കെ ശിവരാമന്‍

സിപിഐ നേതൃത്വത്തിനെതിരായ ഇ എസ് ബിജിമോളുടെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കാര്യങ്ങള്‍ വേണ്ട വിധം ആലോചിക്കാതെ നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും ശിവരാമന്‍ പറഞ്ഞു.

‘വനിത ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല എന്നത് ബിജിമോളുടെ തോന്നല്‍ മാത്രമാണ്.’ എന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് ബിജിമോള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ത്രീപക്ഷ നിലപാടും സ്ത്രീവിരുദ്ധതയാണ്.

പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തില്‍ നിന്നും പുസ്തക പാരായണത്തില്‍ നിന്നും കിട്ടിയ അറിവുകള്‍ കൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും. പക്ഷേ അവര്‍ വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരില്‍ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് തന്റെ അനുഭവമെന്നും ബിജിമോള്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ചു.

സ്ത്രീയെന്ന നിലയില്‍ സെക്രട്ടറി പദവിയിലേക്ക് തന്നെ പരിഗണിച്ചപ്പോള്‍ ജെന്‍ഡര്‍ പരിഗണന തനിക്ക് ആവശ്യമില്ലെന്ന് പറയുകയും, തന്നെ അപമാനിക്കാന്‍ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ട്രോമയായി തന്നെ വേട്ടയാടുമെന്നും പോസ്റ്റില്‍ ബിജിമോള്‍ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version