/
7 മിനിറ്റ് വായിച്ചു

പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിൽ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളിധരനും പ്രതികരിച്ചുഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവർ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിയ്ക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു. അതേസമയം, വിട്ടയച്ചത് മാനുഷിക പരിഗണനയിലാണെന്നും കൈക്കൊണ്ട നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!