//
6 മിനിറ്റ് വായിച്ചു

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്:ചരിത്രത്തിലാദ്യമായി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു.ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഭുവൻ ചന്ദ്ര കപ്രിയാണ് ധാമിയ്ക്ക് തിരിച്ചടി നൽകുന്നത്.ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ നിൽക്കുന്നത്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിൻ്റെ മരുമകൾ അനുകൃതി ഗുസൈൻ പിന്നിലാണ്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ആയ ദലീപ് സിംഗ് റാവത്ത് ഇവിടെ 100ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.സംസ്ഥാനത്ത് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാൽകുവൻ മണ്ഡലത്തിൽ 2713 വോട്ടുകൾക്ക് പിന്നിൽ നിൽക്കുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version