//
10 മിനിറ്റ് വായിച്ചു

ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സഹായ നിധി വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു

കണ്ണൂർ : സ്വർഗ്ഗീയ സുനിൽ കുമാർ കുടുംബ സഹായ നിധി വിതരണവും , എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു . പാർട്ടി പ്രവർത്തനത്തിനിടെ അപകടം പറ്റിയവർക്കും ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്കും നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുന്ന “താമര തണൽ” എന്ന സേവാപ്രവർത്തനം ബിജെപി ആരംഭിച്ചിട്ടുണ്ട്. മാരാർജി ട്രെസ്റ്റിന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്.

വരും ദിവസങ്ങളിൽ മലബാറിൽ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർക്ക് താമര തണലിൻ്റെ സഹായം എത്തിക്കും, അർഹതപ്പെട്ടവരാണെങ്കിൽ പാർട്ടി പ്രവർത്തകരല്ലെങ്കിലും സഹായ ഹസ്തം നീട്ടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം എന്ന് പരിപാടി ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞു .സുനിൽ കുമാർ കുടുംബ സഹായ നിധി അദ്ദേഹത്തിൻ്റെ ഭാര്യക്ക് കെ സുരേന്ദ്രൻ കൈമാറി. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന എടത്തിൽ സ്വദേശി പ്രവീണിന്റെ ചികിത്സാസഹായം പ്രവീണിന്റെ ഭാര്യ ബീനയ്ക്ക് കെ.സുരേന്ദ്രൻ കൈമാറി.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, മിറർ റൈറ്റിങ്ങിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് നേടിയ ആശ്മി പി യെയും ചടങ്ങിൽ അനുമോദിച്ചു .യോഗത്തിൽ എടക്കാട് മണ്ഡലം പ്രസിഡന്റ് ഷമീർ ബാബു അദ്ധ്യക്ഷത വഹിച്ചു , ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ദേശീയ കൗൺസിൽ അംഗം പി കെ വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം ആർ സുരേഷ്, ജില്ല സെക്രട്ടറിമാരായ ടി സി മനോജ്, അഡ്വ: ശ്രദ്ധരാഘവൻ, സംസ്ഥാന കൗൺസിൽ അംഗം വിനീഷ് ബാബു, എടക്കാട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ അമൽ എംപി, റെനിൽ ഭാർഗവൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version