5 മിനിറ്റ് വായിച്ചു

ഗുജറാത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാജിവച്ചു

അഹമ്മദാബാദ്
​ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കെ ഗുജറാത്തില്‍ ബിജെപിയുടെ പ്രമുഖനേതാവ്  പ്രദീപ് സിങ് വഘേല ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചു. ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങളാണ് രാജിക്ക് പിന്നില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലിനെതിരെ ​കലാപം ശക്തമാണ്. പാട്ടീലിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സൗത്ത് ഗുജറാത്തില്‍നിന്നുള്ള മൂന്ന് ബിജെപി പ്രവര്‍ത്തകരെ അടുത്തിടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ബിജെപി മഹാ ജൻ സമ്പർക്ക് അഭിയാൻ നടത്തിയതിനു പിന്നാലെയുമാണ് വഘേലയുടെ രാജി. രാജിക്കാരം സ്ഥിരീകരിച്ചെങ്കിലും എന്തുകൊണ്ടാണ് രാജിവച്ചതെന്ന് പ്രദീപ് സിങ് വഘേല മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. 2016 ആ​ഗസ്ത്‌ 10 മുതല്‍ പ്രദീപ് സിങ് വഘേല ബിജെപി സെക്രട്ടറിയാണ്. ഭാരതീയ ജനത യുവമോര്‍ച്ച മുന്‍ പ്രസിഡന്റ് കൂടിയാണ് വഘേല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version